ചെന്നൈയിലേക്ക് ട്രയിന്‍ മാര്‍ഗം കുടിവെള്ളമെത്തിക്കാമെന്ന് കേരളത്തിന്റെ വാഗ്ദാനം; ഇപ്പോള്‍ ആവശ്യമില്ലെന്ന് തമിഴ്‌നാട്

Posted on: June 20, 2019 7:26 pm | Last updated: June 20, 2019 at 9:59 pm

തിരുവനന്തപുരം: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് രൂക്ഷ കുടിവെള്ള ക്ഷാമം നേരിടുന്ന തമിഴ്‌നാട്ടിന് ട്രയില്‍ മാര്‍ഗം വെള്ളമെത്തിച്ച് നല്‍കാന്‍ കേരളം സന്നദ്ധത അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം അറിയിച്ച് കേരളം ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ അറിയിച്ചു.

തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരളത്തിന്റെ സഹായ വാഗ്ദാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.