നീറ്റ‌് കേരള റാങ്ക‌് ലിസ‌്റ്റ‌്: സ‌്കോർ അപ‌്‌ലോഡ‌് ചെയ്യാൻ

Posted on: June 20, 2019 2:19 pm | Last updated: June 20, 2019 at 2:19 pm

സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴ‌്സുകളിൽ പ്രവേശനത്തിനായി എൻട്രൻസ‌് കമീഷണർക്ക‌് അപേക്ഷിച്ച വിദ്യാർഥികൾ തങ്ങളുടെ നീറ്റ‌് സ‌്കോർ സമർപ്പിക്കുമ്പോൾ ജാഗ്രതവേണം.

നാഷണൽ ടെസ‌്റ്റിങ് ഏജൻസി(എൻടിഎ) നടത്തിയ നീറ്റ‌് യുജി -2019 പരീക്ഷയിൽ നിശ്ചിത യോഗ്യ-ത നേടിയ വിദ്യാർഥികൾ അവരുടെ നീറ്റ് പരീക്ഷാഫലം പ്രവേശന പരീക്ഷാ കമീഷണർക്ക് സമർപ്പിക്കുന്നതിനായി www.cee.kerala. ov.in എന്ന വെബ്സൈറ്റിലെ KEAM 2019 -Candidate Portal-ൽ ആപ്ലിക്കേഷൻ നമ്പരും, പാസ‌്‌വേർഡും നൽകി ഹോം പേജിൽ പ്രവേശിച്ച് NEET Result Submission എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്യുക.

ശേഷം നീറ്റ് റോൾ നമ്പർ,
നീറ്റ് ആപ്ലിക്കേഷൻ നമ്പർ, NEET-UG- 2019-ൽ നൽകിയിട്ടുള്ള ജനനത്തീയതി എന്നിവ നൽകിയാൽ അപേക്ഷകന്റെ ഫോട്ടോ, പേര് എന്നിവയും നീറ്റ് സ‌്കോർ, നീറ്റ് പെർസന്റയിൽ, നീറ്റ് ഓൾ ഇന്ത്യാ റാങ്ക് തുടങ്ങിയവ ദൃശ്യമാകും.

📌 അപേക്ഷകന്റെ വിവരങ്ങളും നീറ്റ് ഫലം സംബന്ധിച്ച വിവരങ്ങളും പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടാൽ Verified and Submit’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് നീറ്റ് ഫലം സമർപ്പിക്കാം.
📌 Verified and Submit എന്ന ബട്ടൺ ക്ലിക്ക് ചെയ്താലെ നീറ്റ് ഫലം സമർപ്പിക്കുന്ന പ്രക്രിയ പൂർത്തിയാകൂ.
📌 തുടർന്ന് “NEET Result Submission Report’ ക്ലിക്ക് ചെയ്ത് പ്രിന്റൗട്ട് എടുത്ത് വിദ്യാർഥി സൂക്ഷിക്കണം.

അപേക്ഷകർ NEET Result Submission Report, NEET Result Sheet എന്നിവ പ്രവേശന പരീക്ഷാ കമീഷണർക്ക് അയയ്ക്കേണ്ടതോ അപ‌്‌ലോഡ‌് ചെയ്യുകയോ വേണ്ട.

21-06-2019 വൈകിട്ട‌് അഞ്ചുവരെ പ്രവേശന പരീക്ഷാ കമീഷണറുടെ നീറ്റ‌് സ‌്കോർ സമർപ്പണത്തിന‌് സൗകര്യം ലഭിക്കും.

📌 നിശ്ചിത സമയത്തിനകം നീറ്റ് സമർപ്പിക്കാത്ത അപേക്ഷകരെ മെഡിക്കൽ കോഴ്സുകളിലേയ്ക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള കേരള റാങ്ക‌് ലിസ‌്റ്റിൽ ഉൾപ്പെടുത്തില്ല.