ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ മഴു കൊണ്ട് വെട്ടിക്കൊന്നു

Posted on: June 19, 2019 8:42 pm | Last updated: June 19, 2019 at 11:25 pm

ഡെഹ്‌റാഡൂണ്‍: തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ മഴുകൊണ്ട് വെട്ടിക്കൊന്നു. ഉത്തരാഖണ്ഡില്‍ ഉത്തര്‍കാശി ജില്ലയിലെ ബദ്‌കോട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പ്രതിയായ യുവതിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

പ്രദേശത്തു നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നെത്തിയതായിരുന്നു യുവതി. ചടങ്ങിനു ശേഷം 51കാരനായ പിതാവിന്റെ വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നപ്പോള്‍ പിതാവ് മുറിയിലെത്തി യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് ഒരു പ്രദേശവാസി പറഞ്ഞു. ഈ സമയത്ത് വീട്ടിലെ മറ്റു കുടുംബാംഗങ്ങളെല്ലാം പരിപാടി നടക്കുന്നിടത്തായിരുന്നു. ബലാത്സംഗ ശ്രമം തടയാനുള്ള ശ്രമത്തിനിടെ വീടിനകത്തുണ്ടായിരുന്ന മഴുവെടുത്ത് മകള്‍ പിതാവിനെ തുരുതുരാ വെട്ടുകയായിരുന്നുവെന്ന് പറയുന്നു.