ഓരോ ദിവസം കഴിയുന്നത് ഏറെ വേദനയോടെ: എച്ച് ഡി കുമാരസ്വാമി

Posted on: June 19, 2019 12:19 pm | Last updated: June 19, 2019 at 1:18 pm

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാറിനും മുന്നണിക്കുമുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒരു ഭാഗത്ത്, സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബി ജെ പി നീക്കങ്ങള്‍ മറുഭാഗത്ത്. ഇതിനുള്ളില്‍
താന്‍ അനുഭവിക്കുന്ന സമ്മര്‍ദത്തിന്റെ തീവ്രതെ വെളിപ്പെടുക്കി മുഖ്യമന്ത്രി എച്ച ഡി കുമാരസ്വാമി.

മുഖ്യമന്ത്രി കസേരിയില്‍ ഓരോ ദിവസവും താന്‍ ഏറെ വേദനയോടെയാണ് തള്ളിനീക്കുന്നതെന്ന് കുമാരസ്വാമി പറഞ്ഞു. കാണ്‍ഗ്രസ്-ജെ ഡി എസ് സഖ്യം അഭിമുഖീകരിക്കുന്ന പ്രശ്നത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതിനാല്‍ എന്റെ വേദനക്ക് കാരണമെന്തെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. ഏറെ സഹിച്ചാണ് സ്ഥാനത്ത് തുടരുന്നത്. എന്റെ വേദന പങ്കുവെച്ചിരുന്നാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ലെന്നും കുമാരസ്വാമി പറഞ്ഞു.
സര്‍ക്കാര്‍ നന്നായി തന്നെ മുന്നോട്ടു പോകണം. ഉദ്യോഗസ്ഥരില്‍ എനിക്ക് പൂര്‍ണവിശ്വാസമുണ്ട്. അതുകൊണ്ട് സര്‍ക്കാറും സുരക്ഷിതമായിരിക്കും. ഇതെല്ലാമാണ് എന്റെ ഉത്തരവാദിത്തങ്ങള്‍- കുമാരസ്വാമി പറഞ്ഞു.

സര്‍ക്കാരിനെ വീഴ്ത്താന്‍ ഓപ്പറേഷന്‍ താമര ശ്രമങ്ങളുമായി ബി ജെ പി ഇപ്പോഴും സജീവമാണെന്ന് കുമാരസ്വാമി പറഞ്ഞു. കൂറുമാറാനായി ദള്‍ എം എല്‍ എക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്.

അതേസമയം സര്‍ക്കാരിന് മുന്നിലെ വെല്ലുവിളികളെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കാനായി ഏകോപന സമിതി അധ്യക്ഷന്‍ സിദ്ധരാമയ്യ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.