ഹജ്ജ് : വിശുദ്ധ കഅബാലയത്തില്‍ അറ്റകുറ്റപ്പണി തുടങ്ങി

Posted on: June 18, 2019 11:41 pm | Last updated: June 18, 2019 at 11:51 pm

മക്ക : വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മസ്ജിദുല്‍ ഹറമില്‍ മെയിന്റന്‍സ്‌ന് ജോലികള്‍ ആരംഭിച്ചു. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുക്കാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റെ കല്‍പ്പന പ്രകാരം ഇരുഹറം കാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ അത്യാധുനീക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ജോലികള്‍ നടക്കുന്നത്.

ത്വവാഫുകള്‍ ഇബ്‌റാഹീം മഖാമിന് പുറത്ത് കൂടിയാണ് നടത്തേണ്ടത്ത്. ഹജറുല്‍ അസ്‌വദ്,ഹിജ്‌റ ഇസ്മാഈല്‍, കഅബയുടെ വാതില്‍ ഈ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗങ്ങളിലേക്ക് ഇപ്പോള്‍ പ്രവേശനമില്ല. അബയുടെ ചുറ്റും കനത്ത സുരക്ഷാ വലയത്തിലുമാണ് പ്രവൃത്തികള്‍ നടക്കുന്നത്

മുഹമ്മദ് റഫീഖ് ചെമ്പോത്തറ