സഊദിയിലെ ജനവാസ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോണ്‍ ആക്രമണം

Posted on: June 18, 2019 10:56 pm | Last updated: June 18, 2019 at 10:56 pm

റിയാദ് : സഊദിയിലെ അബ്ഹയില്‍ ജനവാസകേന്ദ്രത്തിന് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം. തിങ്കളാഴ്ച്ച രാത്രി സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ സഊദി വ്യോമസേന തകര്‍ത്തതായി സഖ്യ സേന സൈനിക വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു .

ഒരാഴ്ചക്കിടെ അബ്ഹക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ബുധനാഴ്ച അബ്ഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരുക്കേറ്റിരുന്നു .ആക്രമണത്തെ വിവിധ ലോക രാജ്യങ്ങളും യുഎന്‍ രക്ഷാ സമിതിയും അപലപിച്ചിരുന്നു