വിവാഹഭ്യര്‍ഥന നിരസിച്ചു;കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

Posted on: June 18, 2019 10:19 pm | Last updated: June 19, 2019 at 11:00 am

ഇരവിപുരം: കൊല്ലം ഇരവിപുരത്ത് വിവാഹഭ്യര്‍ഥന നിരസിച്ച യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ വര്‍ക്കല സ്വദേശി ഷിനുവിനെ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ ഓടിളക്കി യുവതിയുടെ ദേഹത്ത് പെട്രോളൊഴിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി.

യുവതിയോട് ഷിനു വിവാഹഭ്യര്‍ഥന നടത്തിയിരുന്നുവെന്നും ഇത് യുവതി നിരസിച്ചതിന്റെ പ്രതികാരമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക സൂചന. ദിവസങ്ങള്‍ക്ക് മുമ്പ് മാവേലിക്കരയില്‍ പോലീസുകാരിയെ സഹപ്രവര്‍ത്തകനായ മറ്റൊരു പോലീസുകാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് കൊല്ലത്തും സമാനമായ ശ്രമമുണ്ടായിരിക്കുന്നത്.