Connect with us

Kerala

തിരുവനന്തപുരത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും;പദ്ധതി പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

Published

|

Last Updated

തിരുവനന്തപുരം: തലസ്ഥാനത്ത് തോന്നക്കലില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി അടുത്ത വര്‍ഷം ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും. രോഗനിര്‍ണയത്തിനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള ചുമതല നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടോണിക്കല്‍ ഗാര്‍ഡനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.

പ്രഗത്ഭരായ ശാസ്ത്രജ്ഞന്‍മാരെ നിയമിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു. പ്രമുഖ വൈറോളജിസ്റ്റ് വില്യം ഡബ്ലിയു ഹാളിനെ സീനിയര്‍ അഡ്‌വൈസറായി നിയമിച്ചിട്ടുണ്ട്. യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.