Kozhikode
മർകസിനെ കുറിച്ചുള്ള പഠനത്തിന് ഡോക്‍ടറേറ്റ്

ചെന്നൈ: “അറബി ഭാഷാ വികാസത്തിൽ ഇന്ത്യയിൽ മർകസ് നടത്തിയ ഇടപെടലുകൾ” എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിന് മദ്രാസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് അഹ്‌മദുല്ല സഖാഫിക്ക് ഡോക്ടറേറ്റ് ലഭിച്ചു.
മദ്രാസ് യൂനിവേഴ്‌സിറ്റിയിലെ അറബി ഡിപ്പാർട്‌മെന്റിൽ ഡോ. സാകിർ ഹുസൈന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. 2004ലാണ് ഇദ്ദേഹം മർകസിൽ നിന്ന് സഖാഫി ബിരുദം നേടിയത്. കോയമ്പത്തൂരിൽ സയ്യിദ് അബ്ദുശ്ശുകൂർ – മഹ്മൂദ ബീവി ദമ്പതികളുടെ മകനാണ്.
---- facebook comment plugin here -----