Connect with us

Kerala

ഇടുക്കി പാഞ്ചാലിമേട്ടില്‍ സ്ഥാപിച്ച മരക്കുരിശുകള്‍ നീക്കം ചെയ്തു

Published

|

Last Updated

പാഞ്ചാലിമേട്: ഇടുക്കി പാഞ്ചാലിമേട്ടില്‍ റവന്യൂ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന മരക്കുരിശുകള്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം നീക്കം ചെയ്തു. ദുഖവെള്ളിക്ക് സ്ഥാപിച്ച കുരിശുകള്‍ പള്ളി ഭാരവാഹികള്‍ തന്നെ നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ നേരത്തെ ഇവിടെയുണ്ടായിരുന്ന കുരിശ് നീക്കം ചെയ്തിട്ടില്ല. റവന്യൂഭൂമിയിലാണ് കുരിശുകളും അമ്പലവും ഉള്ളതെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാല്‍ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂയെന്ന നിലപാടിലാണ് കലക്ടര്‍.

ഭൂപരിഷ്‌കരണത്തിന് ശേഷം സര്‍ക്കാര്‍ മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലത്താണ് കുരിശുകളും അമ്പലവും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ അടുത്തിടെയായി ഇവിടെ പുതിയ കുരിശുകള്‍ സ്ഥാപിച്ചതാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.

പ്രകോപനം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ഇത്തരം കുരിശിന് സമീപത്ത് ശൂലങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു. കുരിശിന് സമീപം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ശൂലം സ്ഥാപിച്ച സംഭവത്തില്‍ പെരുവന്താനം പോാലീസിന്റേ കേസ് നിലവിലുണ്ട്.

 

Latest