ബിനോയ്‌ക്കെതിരായ പരാതി: പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ല, ഇടപെടില്ല- സി പി എം

Posted on: June 18, 2019 12:37 pm | Last updated: June 18, 2019 at 2:15 pm

ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സി പി എം കേന്ദ്ര നേതൃത്വം. പരാതിയുടെ വിശദാംശങ്ങള്‍ അറിയില്ല. പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലിത്. പാര്‍ട്ടിക്ക് ഇത് സംബ്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അത് എന്താണെന്ന് പാര്‍ട്ടി പരിശോധിക്കും. ആരോപണ വിധേയര്‍ തുടര്‍ നടപടികള്‍ സ്വയം നേരിടുമെന്നും കേന്ദ്ര നേനതൃത്വം പ്രതികരിച്ചു.
ഡാന്‍സ് ബാര്‍ ജീവനക്കാരിയായ ബീഹാറി യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.