Kerala
ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട്:ചെറുവാടിക്ക് സമീപംചെങ്കല്‍ ക്വാറിയില്‍ മണ്ണ് ഇടിഞ്ഞ് വീണ് രണ്ട് പേര്‍മരിച്ചു. കൊടിയത്തൂര്‍പഴംപറമ്പിലാണ് സംഭവം.ചെറുവാടി പഴംപറമ്പ് സ്വദേശി പുല്‍പറമ്പില്‍ അബ്ദുറഹ്മാന്‍, വാഴക്കാട് ഓമാനൂര്‍ സ്വദേശി ബിനു എന്നിവരാണ് മരിച്ചത്.

അബ്ദുറഹ്മാന്‍

ബിനു
രാവിലെ ഒമ്പതോടെ കല്ല് വെട്ടുന്നതിനിടെ വലിയ തോതില്‍ കൂട്ടിയിട്ട മണ്‍കൂനയില്‍ നിന്ന് മണ്ണിടിയുകയും മണ്‍കൂനക്കിടയിലെ കുറ്റന്‍ കല്ല് തലയില്‍ പതിക്കുകയുമായിരുന്നു. ഇരുപതോളം തൊഴിലാളികള്‍ ഈ സമയത്ത് ഇവിടെ ജോലിക്കുണ്ടായിരുന്നു. ജാലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരും മുക്കം, അരീക്കോട്, തിരുവമ്പാടി പോലീസ്, മുക്കം ഫയര്‍ഫോഴ്സ് എന്നിവരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരാളെ പത്ത് മണിയോടെയും മറ്റൊരാളെ 10.15 ഓടെയും മണ്ണിനടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ചെങ്കല്‍ മെഷീന്റെ ഡ്രൈവര്‍മാരാണ് മരിച്ച 2 പേരും. ചെങ്കൽ ക്വാറിക്ക് ലൈസൻസ് ഇല്ലായിരുന്നെന്ന് സ്ഥലത്തെത്തിയ തഹസിൽദാർ പറഞ്ഞു.
തിരുവമ്പാടി സി ഐ രാജപ്പന്‍, മുക്കം എസ് ഐ. കെ ഷാജിദ്, ജനമൈത്രി പോലീസുകാരായ എ എസ് ഐ. അസ്സയിന്‍, സി പി ഒ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്തംഗം സി കെ കാസിം, ബ്ലോക്ക് പഞ്ചായത്തംഗം ഉണ്ണികൃഷ്ണന്‍, കെ പി ചന്ദ്രന്‍, മുഹമ്മദ് തുടങ്ങയവര്‍ സ്ഥലത്തെത്തി. മൃതദേഹങ്ങള്‍കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ട് പോയി.