Connect with us

International

ചൈനയില്‍ ശക്തമായ ഭൂചലനം; 11 പേര്‍ മരിച്ചു, 122 പേര്‍ക്ക് പരുക്ക്

Published

|

Last Updated

ബീജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിഷുവാന്‍ പ്രവിശ്യയില്‍ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 11 പേര്‍ മരിക്കുകയും 122 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാത്രി പതിനൊന്നോടടുത്തുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തി. 40 മിനുട്ടിനുള്ളില്‍ നാലോളം തുടര്‍ ചലനങ്ങളുമുണ്ടായി. 5.1 രേഖപ്പെടുത്തിയതായിരുന്നു ഇതില്‍ ഏറ്റവും തീവ്രത കൂടിയത്.

നഗരത്തിലെ കെട്ടിടങ്ങളും വീടുകളും മറ്റും തകര്‍ന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഷാങ്‌നിങ്, ഗോങ്ഷിയാന്‍ കൗണ്ടികളിലാണ് കൂടുതല്‍ മരണവും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുള്ളത്. യിബിന്‍ പട്ടണത്തിനു പുറത്തുള്ള ഭൂകമ്പ ബാധിത ഭാഗങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 5000 ടെന്റുകളുള്‍പ്പടെയുള്ള അടിയന്തര വസ്തുക്കള്‍ എത്തിച്ചിട്ടുണ്ട്. 300ല്‍ പരം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ട്. എന്നാല്‍, കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഇടക്കിടെ ഭൂചലനങ്ങള്‍ ഉണ്ടാകുന്ന മേഖലയാണ് സിഷുവാന്‍ പ്രവിശ്യ. 2008ലുണ്ടായ 7.9 രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പത്തില്‍ 87000 ആളുകള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിരുന്നു.

Latest