ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി തിരഞ്ഞെടുത്തത് കോടതി സ്‌റ്റേ ചെയ്തു

Posted on: June 17, 2019 4:41 pm | Last updated: June 17, 2019 at 8:19 pm

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്ത നടപടി കോടതി സ്‌റ്റേ ചെയ്തു. തൊടുപുഴ മുന്‍സിഫ് കോടതിയാണ് സ്‌റ്റേ അനുവദിച്ചത്. ജോസഫ് വിഭാഗം നേതാക്കളുടെ പരാതിയിലാണ് നടപടി.

്‌സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫര്‍, മനോഹരന്‍ നടുവിലത്ത് എന്നിവരാ കോടതിയെ സമീപിച്ചത്. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസിന്റെ (എം) കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ജോസഫ് വിഭാഗം യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.