ആ തീരുമാനം മണ്ടത്തരമായി

Posted on: June 17, 2019 1:11 pm | Last updated: June 17, 2019 at 1:19 pm


ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞടുത്ത പാക് നായകന്‍ സർഫറാസ് അഹ്്മദിന് വിമശം.
2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ വിരാട് കോലിയുടെ തെറ്റ് സര്‍ഫ്രാസ് ആവര്‍ത്തിക്കുകയായിരുന്നുവെന്ന് പാക് മുൻ ബൗളിംഗ് താരം ശുഐബ് അക്തർ വിമർശിച്ചു.

അക്തറിന്റെ വിമർശം സാധൂകരിക്കപ്പെടുന്നതായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം.

ഓവലില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോലി ബാറ്റിംഗിനയച്ചപ്പോള്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ നാല് വിക്കറ്റിന് 338 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. ഫഖര്‍ സമാന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടുകയും ചെയ്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 31 ഓവറില്‍ 158 റണ്‍സിന് പുറത്തായി.
ടോസ് നേടിയിട്ടും ബൗളിംഗ് ചെയ്യാനുള്ള വിരാട് കോലിയുടെ തീരുമാനം അന്ന് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.