വിരാട് കോഹ്‌ലിക്ക് മറ്റൊരു റെക്കോര്‍ഡ്

Posted on: June 16, 2019 10:31 pm | Last updated: June 17, 2019 at 1:22 pm


മാഞ്ചസ്റ്റര്‍: ഇന്ത്യാ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തിനിടെ ഒരു റെക്കോര്‍ഡ് പിറന്നു. മത്സരത്തില്‍ 57 റണ്‍സ് നേടിയതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് തികക്കുന്ന താരമെന്ന നേട്ടാമാണ് കോഹ്‌ലി സ്വന്തമാക്കിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നാണ് കോഹ്‌ലി ഈ നേട്ടം തന്റെ പേരിലാക്കിയത്.

സച്ചിന് 11,000 റണ്‍സ് തികയ്ക്കാന്‍ 276 ഇന്നിങ്സുകള്‍ വേണ്ടിവന്നിരുന്നു. എന്നാല്‍ 222 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി ഈ നേട്ടം പിന്നിട്ടത്. ഈ നേട്ടം പിന്നിടുന്ന എട്ടാമത്തെ താരവും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് കോഹ്‌ലി.

18,426 റണ്‍സെടുത്ത സച്ചിന്‍ ടെന്ഡുല്‍ക്കറും 11,363 റണ്‍സുമായി സൗരവ് ഗാംഗുലിയുമാണ് റണ്‍നേട്ടത്തില്‍ കോഹ്‌ലിക്ക് മുന്നിലുള്ളത്.