Connect with us

Kerala

കേരളത്തിന്റെ വികസനം പഠിക്കാൻ യു പി എം എൽ എ മാർ കിലയിൽ

Published

|

Last Updated

കേരളത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് പഠിക്കാൻ കിലയിലെത്തിയ ഉത്തർപ്രദേശിൽ നിന്നുള്ള നിയമസഭാംഗങ്ങൾ

തൃശൂർ: കേരളത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് പഠിക്കാൻ ഉത്തർപ്രദേശിൽ നിന്നുള്ള നിയമസഭാംഗങ്ങളുടെ സംഘം മുളങ്കുന്നത്ത് കാവ് കിലയിലെത്തി. സ്ത്രീകളുടേയും കുട്ടികളുടേയും വികസനത്തിനായുളള നിയമസഭാസമതി ചെയർപേഴ്‌സൺ ഡോ. സംഗീത ബൽവന്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ 18 എം എൽ എമാരുണ്ട്.
കേരളത്തിലെ ജനകീയാസൂത്രണം, ബാലസൗഹൃദ തദ്ദേശഭരണം, കുട്ടികളുടേയും സ്ത്രീകളുടേയും വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്, കുടുംബശ്രീ അയൽകൂട്ടങ്ങളുടെ പ്രവർത്തനം എന്നീ വിഷയങ്ങളെക്കുറിച്ച് ഇവർക്ക് പരിശീലനം നൽകി.

ഡയറക്ടർ ഡോ. ജോയ് ഇളമൺ എം എൽ എ മാരെ കിലയിലേക്കു സ്വാഗതം ചെയ്തു. ഡോ. ജെ ബി രാജൻ, ഡോ. പീറ്റർ എം രാജ്, പ്രൊഫ. ടി രാഘവൻ, പി വി രാമകൃഷ്ണൻ, യൂനിസെഫ് യു പി ഘടകത്തിന്റെ ചുമതയുള്ള പിയൂഷ് ആന്റണി വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. പാറളം ഗ്രാമപഞ്ചായത്ത്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം നാളെ എറണാകുളം ജില്ലാ പഞ്ചായത്തും സന്ദർശിക്കും. യു പി നിയമസഭാ സെക്രട്ടേറിയേറ്റിലേയും യൂനിസെഫ് യു പി ഘടകത്തിലേയും ഉദ്യോഗസ്ഥരും എം എൽ എമാരോടൊപ്പമുണ്ട്.

Latest