കൊട്ടരക്കരയ്ക്കടുത്ത് കെഎസ്ആര്‍ടിസി ബസും റെഡിമിക്‌സ് ലോറിയും കൂട്ടിയിടിച്ച് വന്‍തീപിടുത്തം

Posted on: June 15, 2019 8:16 pm | Last updated: June 15, 2019 at 8:16 pm

തിരുവനന്തപുരം: കൊല്ലം കൊട്ടരക്കരയ്ക്കടുത്ത് കെഎസ്ആര്‍ടിസി ബസും സിമനറ് റെഡിമിക്‌സ് ലോറിയും കൂട്ടിയിടിച്ച് വന്‍തീപിടുത്തം. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

ബസ് ലോറിയുടെ ഡീസല്‍ ടാങ്കിയില്‍ ഇടിച്ചതാണ് തീപിടുത്തത്തിന് ഇടയാക്കിയത്. കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നുള്ള കൊട്ടരക്കര തിരുവനന്തപുരം സര്‍വീസ് നടത്തുന്ന ബസാണ് കത്തി നശിച്ചത്. റെഡിമിക്‌സ് ലോറി ഡ്രൈവറുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അഗ്‌നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ആളപായമുണ്ടായില്ല.