വിതുര പെണ്‍വാണിഭം: മുഖ്യപ്രതി സുരേഷ് ഹൈദരാബാദില്‍ പിടിയില്‍

Posted on: June 15, 2019 7:56 pm | Last updated: June 15, 2019 at 7:56 pm

കൊച്ചി: കോലിളക്കം സൃഷ്ടിച്ച വിതുര പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതി സുരേഷിനെ ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. എസ്.പി.മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള എറണാകുളം ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന സുരേഷിനെതിരെ നിരവധി കേസുകളുണ്ട്.

1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്.

കേസെടുത്തതിനെ തുടര്‍ന്ന് അന്ന് ഒളിവില്‍ പോയ സുരേഷ് 2014ല്‍ കോടതിയില്‍ കീഴടങ്ങി. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ സുരേഷ് വീണ്ടും ഒളിവില്‍ പോകുകയായിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് വീണ്ടും ഒളിവില്‍ പോയത്.