മാവേലിക്കരയില്‍ പോലീസുകാരിയെ പോലീസുകാരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു

Posted on: June 15, 2019 6:47 pm | Last updated: June 16, 2019 at 9:38 am

മാവേലിക്കര: വനിതാ പോലീസുദ്യോഗസ്ഥരെയ പോലീസുകാരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. മാവേലിക്കര വള്ളികുന്നം സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്‌കരന്‍(31) ആണ് കൊല്ലപ്പെട്ടത്. പോലീസുകാരനായ അജാസ് എന്നയാളാണ് തീകൊളുത്തിയത്. പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്ന സൗമ്യയെ കാറിലെത്തിയ പ്രതി ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ പ്രതി പിന്തുടരുകയും വടവാളുകൊണ്ട് അക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. അക്രമിയുടെ ലക്ഷ്യം എന്തെന്ന് വ്യക്തമല്ല.

സൗമ്യക്ക് മൂന്ന് കുട്ടികളുണ്ട്. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.