ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കേന്ദ്രം വിശദീകരണം തേടി

Posted on: June 15, 2019 3:41 pm | Last updated: June 16, 2019 at 9:51 am

ന്യൂഡല്‍ഹി: ബംഗാളില്‍ ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടി.
രാഷ്ട്രീയ സംഘര്‍ങ്ങളില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിക്കാത്തതില്‍ കേന്ദ്രം ആശങ്കയറിയിച്ചു.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഘര്‍ഷം തുടരുന്നതായാണ് റിപ്പോര്‍ട്ട്. എട്ടോളം ബി ജെ പിൃ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.