മന്‍മോാഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു

Posted on: June 15, 2019 2:19 pm | Last updated: June 15, 2019 at 11:40 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടക്കുന്ന നീതി ആയാഗ് യോഗത്തില്‍ സ്വകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യുന്നതിനായ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ യോഗം ചേര്‍ന്നു. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും യോഗത്തില്‍ പങ്കെടുത്തു.മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് യോഗത്തിന് എത്തിയില്ല.

നീതി ആയോഗിന്റെ അഞ്ചാമത് യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്‍ ദില്ലിയില്‍ ആരംഭിക്കും. സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. കാര്‍ഷിക രംഗത്തെ ഘടനാപരമായ മാറ്റം, വരള്‍ച്ച നേരിടുന്നതിനുള്ള ആശ്വാസ പദ്ധതികള്‍, മാവോയിസ്റ്റ് സ്വാധീന ജില്ലകളിലെ വികസനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിലെ അജന്‍ഡയിലുള്ളത്.