National
വവ്വാലുകള്‍ കൂട്ടത്തോടെ ചാവുന്നു; നിപ ആശങ്കയോടെ മധ്യപ്രദേശ്

ഭോപ്പാല്‍: കേരളത്തിന് പിന്നാലെ മധ്യപ്രദേശും നിപ്പ ഭീഷണിയില്‍. അടുത്തിടെയായി നൂറ് കണക്കിന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതാണ് അധികൃതരെ ആശങ്കപ്പെടുത്തിയരിക്കുന്നത്. ചത്ത വവ്വാലുകളുടെ രക്ത സാമ്പിളുകള്‍ ഭോപ്പാലിലെ വെറ്റിനറി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഗുണ, ഗ്വാളിയോര്‍ ജില്ലകളില്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഗുണ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 250 ഓളം വവ്വാലുകള്‍ ചത്തതോടെയാണ് ജില്ലാ അഡ്മിനിസ്ട്രേഷന്‍ നിപ സാന്നിധ്യം പരിശോധിക്കുന്നത്.
കടുത്ത ചൂടും ഉയര്‍ന്ന താപനിലയുമാണ് വവ്വാലുകള്‍ കൂട്ടത്തോടെ മരണപ്പെടാനുണ്ടായ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് വെറ്റിനറി ഡോക്ടര്‍ ബി എസ് ഥാക്കറെ പറഞ്ഞു.
പ്രാദേശികമായി നിപാ വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറും ഗുണയിലെ ഹെല്‍ത്ത് ഓഫീസറുമായ ഡോ.പി.എസ് ബങ്കര്‍ പറഞ്ഞു.
എന്നാല്‍ കേരളത്തില്‍ നിപാ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍
മുന്‍കരുതലെടുക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യപ്രദേശിലെ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ് കാമ്പസിലാണ് വവ്വാലുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കൂട്ടത്തോടെ ചത്തുവീഴാന്‍ തുടങ്ങിയത്.മരങ്ങളില്‍ നിന്നും വവ്വാലുകള്‍ കൂട്ടത്തോടെ താഴെ വീഴുകയായിരുന്നെന്നും നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ് വവ്വാലുകള്‍ ചത്ത് വീണതെന്നും അധികൃതര്‍ പറഞ്ഞു.
ആരോഗ്യ പരിശോധന്ക്കായി ഡോക്ടര്‍മാരേയും പാരാ മെഡിക്കല്‍ സ്റ്റാഫുകളേയും വവ്വാലുകള്‍ ചത്ത ഗ്രാമങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യ കുപ്പ് അറിയിച്ചു.