Connect with us

Ongoing News

കോപ്പ: സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ബ്രസീലിന് രാജകീയ തുടക്കം

Published

|

Last Updated

സാവോ പോളോ: ആതിഥേരായ ബ്രസീലിന്റെ ത്രിസിപ്പിക്കുന്ന ജയത്തോടെ കോപ്പ അമേരിക്ക ഫുട്‌ബോളിന് തുടക്കം. കരുത്തരായ ബോളീവിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തത്.

ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. ഫിലിപ്പെ കുടിന്യോ ഇരട്ട ഗോളും എവര്‍ട്ടന്‍ ഒരു ഗോളും നേടി.
പ്രതിരോധത്തില്‍ ഊന്നിയായിരുന്നു ആദ്യ പകുതി ബ്രസീല്‍ കളിച്ചത്. ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ ഇരു ടീമും നടത്തിയെങ്കിലും അതൊന്നും ഗോളിലേക്ക് എത്തിയില്ല. സൂപ്പര്‍താരം നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീലിനെ ആദ്യ പകുതിയില്‍ പിടിച്ചുകെട്ടാന്‍ ബൊളീവിയക്ക് കഴിഞ്ഞു.

പന്തടക്കത്തിലും പാസിലും ആക്രമണത്തിലും കൃത്യത പുലര്‍ത്തി രണ്ടാം പകുതിയില്‍ ബ്രസീല്‍ കളം നിറഞ്ഞതോടെ ഗോള്‍ വല കുലുങ്ങി. അമ്പതാം മിനിറ്റില്‍ കുടിന്യോയാണ് ആദ്യ വെടിപൊട്ടിച്ചത്. ബൊളീവിയന്‍ താരം ജസ്റ്റീനിയോയുടെ കയ്യില്‍ പന്ത് തട്ടിയതോടെ അനുവദിച്ച പെനാല്‍റ്റി കൊട്ടീഞ്ഞോ വലയില്‍ എത്തിക്കുകയായിരുന്നു.
രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ വീണ്ടും വല ചലിപ്പിച്ച കുടിന്യോ ഡബിള്‍ തികച്ചു. ഫെര്‍മീനോയുടെ ക്രോസിന് കൃത്യമായി കുടിന്യോ തലവെച്ചതോടെ രണ്ടാം ഗോള്‍ പിറന്നു. 85-ാം മിനിറ്റില്‍ എവര്‍ട്ടന്റെ വകയായിരുന്നു മൂന്നാം ഗോള്‍. മത്സരം അവശേഷിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഒരു തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ ആദ്യ അന്താരാഷ്ട്ര ഗോള്‍ എവര്‍ട്ടന്‍ തന്റെ പേരില്‍ കുറിച്ചു.

ലോകമൊട്ടുക്കമുള്ള കളി ആരാധകരുടെ ഇഷ്ട ടീമാഅര്‍ജന്റീനയുടെ കോപ്പയിലെ തങ്ങളുടെ ആദ്യ മത്സരം ഞായറാഴ്ച പുലര്‍ച്ചെ കൊളംബിയക്ക് എതിരെയാണ്. പതിറ്റാണ്ടായി ക്ലബ്ബ് ഫുട്‌ബോളിെേന്റാ രാജാവായി വാഴുന്ന മെസിക്ക് രാജ്യത്തിനായി ഇതുവരെ ഒരു മേജര്‍ കിരീടവും നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ കോപ്പയില്‍ ഫൈനലിലെത്തിയെങ്കിലും നിരാശയായിരുന്നു മെസിക്കും സംഘത്തിനും ലഭിച്ചത്. അവസാനത്തെ അഞ്ച് കോപ്പ എഡിഷനുകളിലും ഫൈനലില്‍ അര്‍ജന്റീനക്ക് കാലിടറുകയായിരുന്നു. ഇത്തവണ അത് തിരുത്തുക എന്ന ലക്ഷ്യവുമായാണ് അര്‍ജന്റീന ബ്രസീലിലെത്തിയിരിക്കുന്നത്. മെസിയും അഗ്യൂറോയും പോളോ ഡിബാലയും ചേര്‍ന്ന് ഇത്തവണ ചരിത്രം തിരുത്തുമെന്നാണ് ഫുട്‌ബോള്‍ കമ്പക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഇന്ന് രാത്രി 12.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ വെനെസ്വേല പെറുവിനെ നേരിടും.

Latest