Connect with us

National

നിതി അയോഗിന്റെ അഞ്ചാമത് യോഗം ഇന്ന് ഡല്‍ഹിയില്‍ ; മമത യോഗം ബഹിഷ്‌കരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: നിതി അയോഗിന്റെ അഞ്ചാമത് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

കാര്‍ഷിക രംഗത്തെ ഘടനാപരമായ മാറ്റം, വരള്‍ച്ച നേരിടുന്നതിനുള്ള ആശ്വാസ പദ്ധതികള്‍, മാവോയിസ്റ്റ് സ്വാധീന ജില്ലകളിലെ വികസനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിലെ പ്രധാന അജണ്ട.
കഴിഞ്ഞ നാല് യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ പുരോഗതി യോഗം വിലയിരുത്തും. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗം ബഹിഷ്‌കരിക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ടും യോഗത്തില്‍ പങ്കെടുത്തേക്കില്ല.

Latest