കോപ്പയില്‍ ബ്രസീലിന് വിജയത്തുടക്കം

  Posted on: June 15, 2019 6:46 am | Last updated: June 15, 2019 at 3:35 pm

  സാവോപോളോ: കോപ്പ അമേരിക്ക ഫുട്‌ബോളിന് ആവേശത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയക്കെതിരെ ആതിഥേയരായ ബ്രസീലിന് മൂന്ന് ഗോള്‍ വിജയം.

  ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷമാണ് മൂന്നു ഗേളുകളും പിറന്നത്. അമ്പതാം മിനുട്ടിലും അമ്പത്തി മൂന്നാം മിനുട്ടിലും കുടീഞ്ഞോയാണ് ബ്രസീലിന്റെ ആദ്യ രണ്ട് ഗോളുകളും നേടിയത്. രണ്ടാം ഗോള്‍ പെനാള്‍ടിയിലൂടെയായിരുന്നു. എവര്‍ട്ടനാണ് 85 മിനുട്ടില്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.

  വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷമാണ് മത്സരം തുടങ്ങിയത്. ആദ്യ മത്സരത്തില്‍ വെള്ളയും നീലയും ജേഴ്‌സി അണിഞ്ഞാണ് ബ്രസീലിറങ്ങിയത്. ബൊളീവിയ പച്ച ജേഴ്‌സിയിലാണ്.

  സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ ഇറങ്ങിയത്. 2007 ന് ശേഷം ആദ്യ കോപ്പാ കിരീടം ലക്ഷ്യമിട്ടാണ് ബ്രസീല്‍ സ്വന്തം നാട്ടില്‍ ഇറങ്ങുന്നത്. 1989 ന് ശേഷം ആദ്യമായാണ് ബ്രസീല്‍ കോപ്പക്ക് ആതിഥേയരാകുന്നത്. 1963 ലെ കോപ്പാ കപ്പ് ജേതാക്കളായ ബൊളീവിയ 1997 ലെ രണ്ടാം സ്ഥാനക്കാരാണ്.

  അര്‍ജന്റീന മത്സരം നാളെ പുലര്‍ച്ചെ 3.30നാണ്.. 19ന് വെനസ്വാലക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.