റാങ്കിംഗ് പരിഗണിച്ചാല്‍ ഇംഗ്ലണ്ടിനാണ് സാധ്യത. വിന്‍ഡീസ് എട്ടാം സ്ഥാനത്താണ്. എന്നാല്‍, ക്രിക്കറ്റ് ലോകകപ്പില്‍ റാങ്കിംഗിന് വലിയ സ്ഥാനമില്ല. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കുള്ളതാണ് അന്നത്തെ ജയം. അഫ്ഗാനും ബംഗ്ലാദേശും എല്ലാം വലിയ ടീമുകളുടെ ഉറക്കം കെടുത്താന്‍ പോന്ന ടീമുകളായി മാറിയില്ലെ. വിന്‍ഡീസ് ഗംഭീര ടീമാണ്. പക്ഷേ, സ്ഥിരത ഒരു പ്രശ്‌നമാണ്. മികച്ച ബൗളര്‍മാരുണ്ട്. ബാറ്റ്‌സ്മാന്‍മാര്‍ ടി20 സ്‌പെഷ്യലിസ്റ്റുകളാണ് എന്ന ന്യൂനതയുണ്ട്. ഇംഗ്ലണ്ട് തികഞ്ഞ ടീമാണ്. അവര്‍ വ്യക്തമായ പദ്ധതികളോടെയാകും വിന്‍ഡീസിനെ നേരിടുക.
ഇംഗ്ലണ്ടിനാണ് സാധ്യത
മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍