പുരാന്‍-ഹെറ്റ്മെയര്‍ കൂട്ടുകെട്ട്; വിന്‍ഡീസ് കരകയറുന്നു

Posted on: June 14, 2019 5:01 pm | Last updated: June 14, 2019 at 5:04 pm


സതാംപ്ടണ്‍: റണ്ണൊഴുകുമെന്ന് പ്രതീക്ഷിച്ച സംതാപ്ടണില്‍ വിന്‍ഡീസിന് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 25 ഓവറുകള്‍ പിന്നിടുമ്പോള്‍ 118 റണ്‍സിന് മൂന്നു മുന്‍ നിര താരങ്ങളെ നഷ്ടമായി. രണ്ട് റണ്‍ എടുത്ത ഓപ്പണര്‍ എവിന്‍ ലൂയിസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഗെയ്ലിനെ പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും മാര്‍ക് വുഡ് കൈവിട്ടു. 41 പന്തില്‍ 36 റണ്‍സ് എടുത്ത ഗെയ്ലിനെ പ്ലുംകെറ്റാണ് പിന്നീട് മടക്കിയയച്ചത്. 30 പന്തില്‍ 11 റണ്‍സ് എടുത്ത ഷായ് ഹോപ്പിന്റെ വിക്കറ്റ് മാര്‍ക്ക് വുഡിനാണ്.

36 റണ്‍സുമായി നിക്കോളാസ് പുരാന്‍, 32 റണ്‍സുമായി ഹെറ്റ്മെയറുമാണ് ക്രീസില്‍. ഓസീസിനായി ക്രിസ് വോക്സ്, പ്ലുംകെറ്റ്, മാര്‍ക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.