Connect with us

National

അനന്തനാഗ് ഭീകരാക്രമണം; ആസൂത്രകന്‍ 1999ല്‍ ഇന്ത്യ വിട്ടയച്ച ഭീകരന്‍ സര്‍ഗറെന്ന് രഹസ്യാന്വേഷണ വിഭാഗം

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യുവരിച്ച അനന്തനാഗ് തീവ്രവാദി ആക്രമണത്തിന് പിന്നിലെ ആസൂത്രകന്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിനെത്തുടര്‍ന്ന് ഇന്ത്യ വിട്ടയച്ച ഭീകരന്‍. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ അല്‍ ഉമര്‍ മുജാഹിദ്ദീന്‍ ഭീകരസംഘത്തിന്റെ നേതാവായ മുഷ്താഖ് അഹ്മദ് സര്‍ഗറാണ് ആക്രമണത്തിന് പദ്ധതിയൊരുക്കിയതെന്നാണ് വിവരം. 1999ല്‍ കാണ്ഡഹാറില്‍ വിമാനം റാഞ്ചിയതിനെത്തുടര്‍ന്ന് യാത്രക്കാരെ വിട്ടയക്കുന്നതിന് പകരമായി ഇന്ത്യ വിട്ട മോചിപ്പിച്ച ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനൊപ്പം വിട്ടയച്ച മൂന്ന് ഭീകരരിലൊരാളാണ് സര്‍ഗര്‍. ബുധനാഴ്ചയാണ് കശ്മീരിലെ അനന്തനാഗില്‍ സിആര്‍പിഎഫ് പോസ്റ്റിന് നേരെ ആക്രമണമുണ്ടായത്. അഞ്ച് ജവാന്‍മാരുടെ ജീവനെടുത്ത ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. അതേ സമയം അനന്തനാഗിലെ ആക്രമണം ജയ്‌ഷെ മുഹമ്മദിന്റെ സഹായത്തോടെയാണെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.