എയിംസ് എം ബി ബി എസ് എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു

Posted on: June 13, 2019 1:50 pm | Last updated: June 13, 2019 at 2:54 pm


ന്യൂഡല്‍ഹി: ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) എം ബി ബി എസ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഡല്‍ഹി സ്വദേശി ഭവിക് ബന്‍സാലിനാണ് ഒന്നാം റാങ്ക്. നാല് വിദ്യാര്‍ഥികള്‍ 100 പെര്‍സെന്റൈല്‍ സ്‌കോര്‍ നേടി.

ഫലം aiimsexams.org എന്ന വെബ്സൈറ്റിലൂടെ അറിയാം. റാങ്ക് അടിസ്ഥാനത്തിലും റോള്‍ നമ്പര്‍ അടിസ്ഥാനത്തിലുമുള്ള ഫലം അറിയാനാകും. മെയ് 25, 26 തീയതികളിലാണ് എയിംസ് എന്‍ട്രന്‍സ് ടെസ്റ്റ് നടന്നത്. നാല് ഷിഫ്റ്റുകളിലായി രണ്ട് ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയിരുന്നത്.

ഒന്നാം റാങ്ക് നേടിയ ഭവിക് ബന്‍സാല്‍ നീറ്റില്‍ 720-ല്‍ 700 മാര്‍ക്ക് നേടി ഇത്തവണത്തെ രണ്ടാം റാങ്ക് ജേതാവ് കൂടിയാണ്.