ഞാന്‍ കൈവരിച്ചതിലും വലിയ നേട്ടങ്ങള്‍ പാണ്ഡ്യക്ക്‌ സാധിക്കും

Posted on: June 13, 2019 1:51 pm | Last updated: June 13, 2019 at 1:51 pm

ഹര്‍ദിക് പാണ്ഡ്യ മികച്ച ആള്‍ റൗണ്ടറാണ്. ഞാന്‍ കൈവരിച്ചതിലും വലിയ നേട്ടങ്ങള്‍ അദ്ദേഹത്തിന് സാധിക്കും. എന്നെയും അദ്ദേഹത്തെയും തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. അദ്ദേഹം കളിക്കട്ടെ. നമ്മള്‍ ഇതിനകം അദ്ദേഹത്തിന്റെ പ്രതിഭ കണ്ടതാണ്, അയാള്‍ എന്നെക്കാള്‍ മികച്ച താരമാകണം.
ഹര്‍ദിക് ആള്‍ റൗണ്ടറാണ്. ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെ തിളങ്ങാന്‍ സാധിക്കണം.

എന്നാല്‍, ബൗളിംഗില്‍ ഹര്‍ദിക് വേണ്ടത്ര ശോഭിക്കുന്നില്ല. ആ മേഖലയില്‍ കുറേക്കൂടി ശ്രദ്ധ വേണം. നിലവില്‍ അദ്ദേഹം ബാറ്റിംഗ് ആള്‍ റൗണ്ടറാണ്.

എനിക്ക് പ്രതീക്ഷയുണ്ട് ലോകകപ്പില്‍ അദ്ദേഹത്തില്‍ നിന്ന് മികച്ച ബൗളിംഗ് പ്രകടനം ഉണ്ടാകുമെന്നതില്‍.
ടീം മാന്‍ എന്ന നിലയില്‍ ഹര്‍ദിക് അത്ഭുതപ്പെടുത്തുന്ന താരമാണ്.ശിഖര്‍ ധവാന് പരുക്കേറ്റതില്‍ വലിയ നിരാശയുണ്ട്. ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ ഫോമില്‍ കളിക്കുന്ന താരമാണ് ധവാന്‍.

എന്നാല്‍, പോസിറ്റീവായി നമുക്ക് ചിന്തിക്കാം. പകരം ഏറ്റവും മികച്ച കളിക്കാരനെ ഇന്ത്യക്ക് കണ്ടെത്താനാകും.
ലോകകപ്പില്‍ പിച്ച് തയ്യാറാക്കേണ്ടത് അറുപത് ശതമാനം ബാറ്റ്‌സ്മാനും നാല്‍പത് ശതമാനം ബൗളര്‍ക്കും പരിഗണന നല്‍കിക്കൊണ്ടാകണം.

ഇതിപ്പോള്‍ ബാറ്റ്‌സ്മാന് എണ്‍പത് ശതമാനം പരിഗണനയാണ് നല്‍കിയിരിക്കുന്നത്. ഫഌറ്റ് പിച്ചുകളില്‍ ബൗളര്‍മാര്‍ക്ക് ഒരു റോളുമില്ല.

ഏറെ വിഷമിപ്പിച്ചത് യുവരാജ് സിംഗിന്റെ വിരമിക്കലാണ്. നല്ല യാത്രയയപ്പ് അദ്ദേഹത്തിന് ലഭിച്ചില്ല. ഒരു ചാമ്പ്യന്‍ പ്ലെയറാണ് യുവി. അത് ആരും മറന്ന് പോകരുതായിരുന്നു.