മുസ്‌ലിം വിരുദ്ധ പരാമർശം: ഖേദം പ്രകടിപ്പിച്ച് പി സി ജോർജ്

Posted on: June 13, 2019 1:31 pm | Last updated: June 13, 2019 at 1:31 pm

തിരുവനന്തപുരം: മുസ്‌ലിംകൾ തീവ്രവാദികളാണെന്ന രീതിയിൽ നടത്തിയ പരാമർശത്തിൽ പി സി ജോർജ് എം എൽ എ ഖേദം പ്രകടിപ്പിച്ചു. തന്നെ നിരന്തരം വിളിച്ച ഒരാൾ പല പ്രാവശ്യമായി പറഞ്ഞ കാര്യങ്ങൾ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിച്ചെന്ന് ഖേദം പ്രകടിപ്പിച്ച് കൊണ്ടിറക്കിയ വാർത്താക്കുറിപ്പിൽ ജോർജ് വിശദീകരിച്ചു.
ജനപ്രതിനിധിയായ കാലം മുതൽ എല്ലാ മതവിഭാഗങ്ങളെയും ഒരു പോലെ കാണുന്നയാളാണ്.

തന്റെ മണ്ഡലമായ ഈരാറ്റുപേട്ടയിലെ മുസ്‌ലിംകളുടെ അഭിവൃദ്ധിക്ക് വേണ്ടിയാണ് എല്ലാ കാലത്തും പ്രവർത്തിച്ചത്. തന്റെ രാഷ്്ട്രീയ തീരുമാനത്തിന്റെ പേരിൽ ഒറ്റപ്പെടുത്താനും മതവിദ്വേഷം വളർത്താനുമുള്ള ചില സംഘടനകളുടെ ശ്രമഫലമായി ജനിച്ചുവളർന്ന നാട്ടിൽ വിവാഹങ്ങളിൽ നിന്നും മരണാനന്തര ചടങ്ങുകളിൽ നിന്നും ഉദ്ഘാടനങ്ങളിൽ നിന്നും ബഹിഷ്‌കരിക്കാൻ പള്ളികളിലൂടെ ആഹ്വാനം നൽകിയത് വേദനിപ്പിച്ചെന്നും ജോർജ് വ്യക്തമാക്കി.