വിമാനത്താവളം ആദാനിക്ക് വിട്ടുതരില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

Posted on: June 13, 2019 12:26 pm | Last updated: June 13, 2019 at 7:56 pm

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആദാനിക്ക് വിട്ടുനല്‍കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വാമാനത്താവളം ആരും കൊണ്ടുപോകില്ല. ഇത് സര്‍ക്കാറിന് അവകാശപ്പെട്ടതാണ്. ഇക്കാര്യം കേന്ദസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. 15ന് നടക്കുന്ന നീതി ആയോഗില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം ആദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്‌കൊണ്ടുപോകുകയാണ്. വിമാനത്താവളം ആധുനിക വത്ക്കരിക്കുന്നതിന്റെ ഭാഗായാണ് ആദാനി ഗ്രൂപ്പിന് കൈമാറുന്നതെന്നാണ് കേന്ദ്ര നിലപാട്.
വിഷയത്തില്‍ വിത്യസ്ത നിലപാട് കേന്ദ്രവും സംസ്ഥാനവും തുടരുന്നതോടെ തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച വിവാദം വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.