ടയര്‍ പൊട്ടിത്തെറിച്ചു; 189 യാത്രക്കാരുമായി സ്‌പൈസ് ജെറ്റ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

Posted on: June 12, 2019 5:37 pm | Last updated: June 12, 2019 at 5:37 pm

ജയ്പൂര്‍: 189 യാത്രക്കാരുമായി ദുബൈയില്‍ നിന്ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ടയര്‍ പൊട്ടിത്തെറിച്ച സ്ഥിതിയിലാണ് വിമാനം ജയ്പൂരില്‍ ഇറങ്ങിയത്.

ദുബൈ വിമാനത്താവളത്തില്‍ നിന്ന് ടേക് ഓഫ് ചെയ്യുന്നതിനിടെയാ് വിമാനത്തിന്റെ ടയറുകളില്‍ ഒന്ന് പൊട്ടിയത്. ഇക്കാര്യം ജയ്പൂരില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പായി എയര്‍ട്രാഫിക് കണ്‍ട്രോള്‍ പൈലറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പാലിച്ച് ബുധനാഴ്ച രാവിലെ 9.03ന് വിമാനം സുരക്ഷിതമായി ജയ്പൂരില്‍ ഇറക്കുകയായിരുന്നു. അടിയന്തിര ലാന്‍ഡിംഗ് അല്ല നടത്തിയതെന്ന് കമ്പനി വക്താവ് അറിയിച്ചു.