Connect with us

Gulf

ഹറമൈന്‍ ട്രെയിന്‍ :ഒരേ സമയം രണ്ട് സര്‍വീസുകള്‍; പുതിയ സര്‍വ്വീസുകള്‍ ജൂണ്‍ 12 ന്

Published

|

Last Updated

മക്ക : തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി ഹറമൈന്‍ ട്രെയിന്‍. ഇനിമുതല്‍ ഒരേ സമയം ഇരു ദിശകളിലേക്കും ഒരേ സമയം ട്രെയിന്‍ സര്‍വ്വീസുകള്‍ നിലവില്‍ വരുമെന്ന് ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് അതോറിറ്റി അറിയിച്ചു .പുതിയ സര്‍വ്വീസുകള്‍ ജൂണ്‍ 12 മുതലാണ് ആരംഭിക്കുക .പുതിയ ഷെഡ്യൂള്‍ പ്രകാരം ശനി , ഞായര്‍ , ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുക .രാവിലെ 8 , ഉച്ചയ്ക്ക് 12 ,ഉച്ച തിരിഞ് 3 .15 , വൈകീട്ട് 6 .15 , രാത്രി 8 മണി എന്നീ സമയങ്ങളിലാണ് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുക .മക്കയില്‍ നിന്നും മദീനയിലേക്ക് ഹറമൈന്‍ ട്രെയിന്‍ പുറപ്പെടുന്ന സമയം തന്നെ ,മദീനയില്‍ നിന്നും മക്കയിലേക്ക് സര്‍വ്വീസ് ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തും.നിലവില്‍ 450 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള റെയില്‍ പാതയില്‍ മണിക്കൂറില്‍ 300 കിലോ മീറ്റര്‍ വേഗതയിലാണ് സര്‍വീസ് നടത്തുന്നത.

കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം സഞ്ചരിക്കാം എന്നതാണ് ഹറമൈന്‍ റയില്‍വേയുടെ പ്രത്യേകത .തീര്‍ഥാകര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.നാല് ബിസിനസ് കോച്ചുകള്‍ , എട്ട് എക്കണോമിക് കോച്ചുകള്‍ അടക്കം 417 സീറ്റുകളാണ് തീര്‍ത്ഥാടകര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത് .പൂര്‍ണ്ണമായും സ്വദേശി വത്കരണം പൂര്‍ത്തിയായ ആദ്യ മേഖലകൂടിയാണ് ഹറമൈന്‍, യാത്രക്കാര്‍ ഓണ്‍ലൈന്‍ വഴിയാണ് ബുക്കിംഗ് നടത്തേണ്ടത് ഇതിനായി പ്രത്യേക ആപ്പും പുറത്തിറക്കിയിട്ടുണ്ട് .വിശുദ്ധ റമദാന്‍ മാസത്തില്‍ 116,000 പേര്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് ഉപയോഗപ്പെടുത്തി. മുഴുവന്‍ സമയവും കൃത്യ സമയം പാലിക്കാന്‍ കഴിഞ്ഞതായും , തീര്‍ത്ഥാടകരുടെ കനത്ത തിരക്ക് കണക്കിലെടുത്താണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതെന്നും ഹറമൈന്‍ ട്രെയിന്‍ അതോറിറ്റി അറിയിച്ചു .ജിദ്ദ , റാബിഗ് വഴിയാണ് പുതിയ സര്‍വ്വീസുകള്‍ നടത്തുന്നത്