അരുണാചലില്‍ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Posted on: June 11, 2019 3:28 pm | Last updated: June 11, 2019 at 6:36 pm

ന്യൂല്‍ഹി: അരുണാചല്‍ പ്രദേശില്‍നിന്നും കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചലിലെ വടക്കന്‍ ലിപ്പോയില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

ജൂണ്‍ മൂന്നിനാണ് വിമാനം കാണാതായത്. അസമിലെ ജോര്‍ഹട്ടില്‍നിന്നും പുറപ്പെട്ട വിമാനം അരുണാചലില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കാണാതാവുകയായിരുന്നു. രണ്ട് മലയാളി സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.