പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നും ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം;ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Posted on: June 11, 2019 3:08 pm | Last updated: June 11, 2019 at 3:45 pm

കൊച്ചി: തിരുവനന്തപുരം പേട്ടയില്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍നിന്നും ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കെഎസ്ഇബിയേയും ചീഫ് സെക്രട്ടറിയേയും കക്ഷി ചേര്‍ത്താണ് കോടതി കേസെടുത്തിരിക്കുന്നത്.

ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അതിനാലാണ് സ്വമേധയാ കേസെടുക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കക്ഷികളോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് തുടര്‍നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.