ആന്റണിയെ ഒറ്റപ്പെടുത്തിയുള്ള ആക്രമണം അനുവദിക്കില്ല; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി: മുല്ലപ്പള്ളി

Posted on: June 10, 2019 10:29 pm | Last updated: June 11, 2019 at 10:21 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ എ കെ ആന്റണിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആന്റണിയെ മാത്രം കുറ്റപ്പെടുത്തിയുള്ള ആക്രമണത്തിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. ഇത്തരക്കാരുടെ രഹസ്യ അജന്‍ഡകള്‍ ജനം തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും.

ആന്റണിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന മോശം പരാമര്‍ശങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നു തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.