Connect with us

Kerala

യു എന്‍ എയിലെ സാമ്പത്തിക ക്രമക്കേട്: കേസെടുക്കാന്‍ ഉത്തരവിട്ട്‌ ഡി ജി പി

Published

|

Last Updated

തിരുവനന്തപുരം: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ (യു എന്‍ എ) നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം. ചൊവ്വാഴ്ച കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. ക്രൈം ബ്രാഞ്ച് എ ഡി ജി പിയുടെ ശിപാര്‍ശയിലാണ് ഡി ജി പി ഉത്തരവ് പുറപ്പെടുവിച്ചത്.

സംഭവത്തില്‍ തൃശൂര്‍ ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സൂപ്രണ്ടിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

കേസില്‍ സംഘടനയുടെ പ്രസിഡന്റ് ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ ചേര്‍ന്നു മൂന്നര കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തിയതായി ആരോപിച്ച് മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പരാതി നല്‍കുകയായിരുന്നു. 2017 ഏപ്രില്‍ ഒന്നു മുതല്‍ 2019 ജനുവരി 31 വരെയുള്ള കാലയളവില്‍ അക്കൗണ്ടിലേക്കു വന്ന മൂന്നു കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.