Connect with us

National

സുഹൃത്തിനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ ശേഷം പണം കവര്‍ന്നു; പ്രതി അറസ്റ്റില്‍

മദ്യപാനത്തെ തുടര്‍ന്ന് ബോധരഹിതനായ സുഹൃത്തിന്റെ 2,250 രൂപ തട്ടിയെടുക്കാനാണ് പ്രതി ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയത്.

Published

|

Last Updated

ലക്നൗവ് | ലക്നൗവില്‍  2,250 രൂപ കവര്‍ച്ച ചെയ്യാനായി സുഹൃത്തിനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിര്‍ജു എന്നയാളാണ് സുഹൃത്തായ സച്ചിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.

സെപ്തംബര്‍ 28 നാണ് കേസിനാസ്പതമായ സംഭവം. പണം ആവശ്യമായി വന്നതിനെ തുടര്‍ന്ന് സച്ചിന്‍ തന്റെ മോട്ടോര്‍സൈക്കിള്‍ മറ്റൊരാള്‍ക്ക് പണയം വെക്കുകയും മിച്ചം വന്ന പണം ഉപയോഗിച്ച് ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും ചെയ്തിരുന്നു.

അമിത മദ്യപാനത്തെ തുടര്‍ന്ന് സച്ചിന്‍ ബോധരഹിതനായപ്പോള്‍ ബാക്കിയുണ്ടായിരുന്ന 2,250 രൂപ തട്ടിയെടുക്കാന്‍ ബിര്‍ജു സുഹൃത്തിനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയും പണം കവരുകയും ചെയ്തു. കൊലപാതകം ഒരു അപകടമരണമാക്കി മാറ്റാന്‍ സച്ചിന്റെ മൃതദേഹം മറ്റൊരാളുടെ വീടിന് മുന്നില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.

സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഒക്ടോബര്‍ 2ന് പ്രതിയായ ബിര്‍ജുവിനെ പോലീസ് പിടികൂടുകയായിരുന്നു.

Content Highlights:

Lucknow police arrested a man named Birju for murdering his friend Sachin using an electric shock to steal 2,250 rupees. The crime occurred after both consumed alcohol together following a vehicle pledge. The suspect attempted to frame the incident as an accident before CCTV footage led to his arrest.