ആപ്പിൾ ഐ-ട്യൂൺസ് നിർത്തലാക്കുന്നു

Posted on: June 10, 2019 1:34 pm | Last updated: June 10, 2019 at 1:34 pm


ആപ്പിളിന്റെ പി സി സ്യുട്ട് ആയും, മീഡിയ പ്ലയെര്‍ ആയും പ്രവര്‍ത്തിക്കുന്ന ഐട്യൂണ്‍സ് ആപ്പിള്‍ നിര്‍ത്തലാക്കുന്നു. മീഡിയ പ്ലയെര്‍, മീഡിയ ലൈബ്രറി, ഇന്റര്‍നെറ്റ് റേഡിയോ ബ്രോഡ്കാസ്റ്റര്‍, ആപ്പിള്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കുക എന്നീ ആവിശ്യങ്ങള്‍ക്കായി ആപ്പിള്‍ നിര്‍മിച്ച ഈ സോഫ്റ്റ്‌വെയര്‍ 2001 ജനുവരിയിലാണ് പുറത്തിറക്കിയത്.

ആപ്പിളിന്റെ ഈ കഴിഞ്ഞ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ സമ്മേളനത്തിലാണ് ഐട്യൂണ്‍സ് മാക്കില്‍ നിര്‍ത്തലാക്കുന്നു എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് പൂര്‍ണമായും ഒഴിവാക്കി എന്ന് പറയാനാകില്ല. മാക്കിന്റെ Catalina OS മുതല്‍ ഇനി മ്യൂസിക്, പോഡ്കാസ്റ്റ്, ടിവി ആപ്പ് എന്നീ വിത്യസ്ത മൂന്ന് ആപ്പ്‌ളിക്കേഷന്‍സ് ആയിട്ടാണ് ഐട്യൂണ്‍സിനെ മാറ്റിയിരിക്കുന്നത്. കമ്പനിക്ക് ഓരോ മീഡിയത്തിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതുവഴി സാധിക്കും.

എന്നാല്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഐട്യൂണ്‍സ് തുടര്‍ന്നും ഉപയോഗിക്കാം. മാക്കിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ബീറ്റ പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അടുത്ത മാസമാണ് ഇത് ഔദ്യോഗികമായി പുറത്തിറക്കുന്നത്.