മണ്‍സൂണ്‍:കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ സമയങ്ങളില്‍ മാറ്റം

Posted on: June 9, 2019 10:50 pm | Last updated: June 10, 2019 at 9:07 am

പാലക്കാട്: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴി ട്രെയിന്‍ ഗതാഗതത്തില്‍ ജൂണ്‍ 10 മുതല്‍ ഒക്‌ടോബര്‍ 31 വരെ മാറ്റംവരുത്തി. എറണാകുളം ജങ്ഷന്‍ നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) എറണാകുളം ജങ്ഷനില്‍ നിന്ന് 2.25 മണിക്കൂര്‍ നേരത്തേ രാവിലെ 10.50ന് പുറപ്പെടും. നിസാമുദ്ദീനില്‍ നിന്ന് എത്തുന്ന സമയത്തില്‍ മാറ്റമില്ല. മംഗളൂരു സെന്‍ട്രല്‍മഡ്ഗാവ് പാസഞ്ചര്‍ ട്രെയിന്‍ (70106) മംഗളൂരു സെന്‍ട്രലില്‍നിന്ന് 10 മിനിറ്റ് നേരത്തേ ഉച്ചക്ക് 2.45ന് പുറപ്പെടും. മഡ്ഗാവില്‍ 15 മിനിറ്റ് വൈകി രാത്രി 10.30ന് എത്തും. മഡ്ഗാവ്എറണാകുളം പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (10215) 30 മിനിറ്റ് നേരത്തേ രാത്രി ഒമ്പതിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55ന് എറണാകുളത്തെത്തും.

മഡ്ഗാവ്മംഗളൂരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22635) 15 മിനിറ്റ് നേരത്തേ വൈകീട്ട് നാലിന് പുറപ്പെട്ട് ഒരു മണിക്കൂര്‍ വൈകി രാത്രി 11ന് മംഗളൂരു സെന്‍ട്രലിലെത്തും. മംഗളൂരു ജങ്ഷന്‍ മുംബൈ സി.എസ്.ടി എക്‌സ്പ്രസ് (12134) 2.50 മണിക്കൂര്‍ വൈകി വൈകീട്ട് 4.45നേ മംഗളൂരുവില്‍നിന്ന് പുറപ്പെടൂ. അടുത്തദിവസം ആറു മണിക്കൂര്‍ വൈകി രാവിലെ 10.33ന് മുംബൈയില്‍ എത്തും.മൈസൂരു വഴി പോകുന്ന കാര്‍വാര്‍മംഗളൂരു സെന്‍ട്രല്‍ കെ.എസ്.ആര്‍ ബംഗളൂരു ട്രൈ വീക്ക്‌ലി എക്‌സ്പ്രസ് (16524) 15 മിനിറ്റ് വൈകി ഉച്ചക്കുശേഷം 2.55ന് കാര്‍വാറില്‍നിന്ന് യാത്ര തിരിക്കും. നെലമംഗള വഴിയുള്ള കാര്‍വാര്‍മംഗളൂരു സെന്‍ട്രല്‍ കെ.എസ്.ആര്‍ ബംഗളൂരു ട്രൈ വീക്ക്‌ലി എക്‌സ്പ്രസ് (16514) 15 മിനിറ്റ് വൈകി ഉച്ചക്കുശേഷം 2.55ന് കാര്‍വാറില്‍നിന്ന് പുറപ്പെടും. മഡ്ഗാവ്മംഗളൂരു സെന്‍ട്രല്‍ പാസഞ്ചര്‍ (56641) ഒരു മണിക്കൂര്‍ വൈകി ഉച്ചക്ക് രണ്ടിന് മഡ്ഗാവില്‍നിന്ന് പുറപ്പെട്ട് 40 മിനിറ്റ് വൈകി രാത്രി പത്തിന് മംഗളൂരു സെന്‍ട്രലിലെത്തും