Connect with us

Kerala

കൊല്ലത്ത് നാടന്‍പാട്ട് സംഘം സഞ്ചരിച്ച വാഹനം മരത്തിലിടിച്ച് അപകടം; യുവഗായിക മരിച്ചു

രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിലാണ് അപകടം.

Published

|

Last Updated

കൊല്ലം |  ശാസ്താംകോട്ടയില്‍ നാടന്‍പാട്ട് സംഘത്തിന്റെ പിക്കപ്പ് വാന്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവ ഗായിക മരിച്ചു. കടയ്ക്കല്‍ ചിതറ മാടന്‍കാവ് ലക്ഷ്മി ഭവനത്തില്‍ ബാലുവിന്റെയും ഷീബയുടെയും മകള്‍ ലക്ഷ്മി (20) ആണ് മരിച്ചത്. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിലാണ് അപകടം.

ചടയമംഗലത്തെ പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്നു അഞ്ചംഗ നാടന്‍ പാട്ട് സംഘം . നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്നവര്‍ക്ക് സാരമായി പരുക്കേറ്റു. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

---- facebook comment plugin here -----

Latest