Connect with us

Kerala

തണ്ണിശ്ശേരിയിലെ വാഹനാപകടം: ഒരു വാഹനാപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു; വിദഗ്ധ ചികിത്സക്കായുള്ള യാത്ര ജീവനെടുത്തു

Published

|

Last Updated

പാലക്കാട്: തണ്ണിശ്ശേരിയില്‍ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ടവര്‍ മറ്റൊരു അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടവര്‍. കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടവരേയും വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ ഒരാളേയും നെന്‍മാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്നും പാലക്കാട്ടേക്ക് വിദഗ്ധ ചികിത്സക്ക് കൊണ്ടുവരുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

പട്ടാമ്പി സ്വദേശികളായ ഒരു സംഘം നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോകവെ ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് ഇവര്‍ നെന്‍മാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. എന്നാല്‍ കൂടുതല്‍ പരിശോധനക്കായി ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേ സമയം വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ നിഖില്‍ എന്നയാളേയും കൊണ്ട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒരു ആംബുലന്‍സ് പുറപ്പെടാനിരിക്കുകയായിരുന്നു. ഈ ആംബുലന്‍സില്‍ കാറപകടത്തില്‍ പരുക്കേറ്റവരും കയറി. നിഖിലിനൊടൊപ്പം വൈശാഖ് എന്നയാളും വാഹനത്തില്‍ കയറുകയായിരുന്നു. തുടര്‍ന്നുള്ള യാത്രക്കിടയിലാണ് ആംബുലന്‍സ് മീന്‍ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവറടക്കം എട്ട് പേരാണ് അപകടത്തില്‍ മരിച്ചത്.

Latest