തിരഞ്ഞെടുപ്പ് തോല്‍വി:ജനകീയ അടിത്തറ വീണ്ടെടുക്കാന്‍ കര്‍മപദ്ധതിയുമായി സിപിഎം

Posted on: June 8, 2019 11:13 pm | Last updated: June 9, 2019 at 11:18 am

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള കര്‍മപരിപാടി ആസൂത്രണം ചെയ്യാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം. ജനകീയ അടിത്തറ വീണ്ടെടുക്കാനാണു കര്‍മപരിപാടികളാണ് ആവിഷ്‌കരിക്കുക. ഇതിലൂടെ നഷ്ടമായ വോട്ട് ബാങ്ക് തിരിച്ചു പിടിക്കാനാകതുമെന്ന് നേതൃത്വം വിലയിരുത്തുന്നു.

പാര്‍ട്ടി കടുത്ത സാമ്പത്തിക പരാധീനത നേരിടുന്നതായി ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ എതിരാളികളെ നേരിടാന്‍ തക്ക സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ലെന്നും ബംഗാള്‍ ഘടകം അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന് പുറമെ ബംഗാളിലും കനത്ത തോല്‍വിയാണ് ഇടതുപക്ഷം നേരിട്ടത്.

തോല്‍വിയെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നും വസ്തുനിഷ്ഠമായ വിലയിരുത്തലുണ്ടാകണമെന്നും ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മറ്റിക്ക് കത്ത് നല്‍കി. സിപിഎം സംസ്ഥാനഘടകത്തിനെതിരായ വിമര്‍ശവും കത്തിലുണ്ട്.