ഒമാനിൽ ഡോക്ടർമാർക്ക് അവസരം

Posted on: June 8, 2019 1:47 pm | Last updated: June 8, 2019 at 1:47 pm

ഒമാനിലെ  ലൈഫ്‌ലൈൻ ഹോസ്പിറ്റലിൽ സ്‌പെഷ്യലിസ്റ്റ്, ജനറൽ പ്രാക്ടീഷണർ തസ്തികകളിൽ നോർക്ക റൂട്ട്‌സ് മുഖേന ഡോക്ടർമാർക്ക് അവസരം. സ്‌പെഷ്യലിസ്റ്റുകൾക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും, ജനറൽ പ്രാക്ടീഷണർമാർക്ക് നാല് വർഷത്തെ പ്രവൃത്തിപരിചയത്തോടോപ്പെം ഒരു വർഷത്തെ ഇന്റേൺഷിപ്പും വേണം. ജനറൽ പ്രാക്ടീഷണർമാർക്ക് 1200 ഒമാനി റിയാലും (ഏകദേശം 2,15,000 രൂപ) സ്‌പെഷ്യലിസ്റ്റുകൾക്ക് 1900-2100 ഒമാനി റിയാലും (ഏകദേശം 3.4 ലക്ഷം മുതൽ 3.76 ലക്ഷം രൂപ വരെ) ശമ്പളം ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ [email protected]  ൽ ജൂൺ 15ന് മുമ്പ് സമർപ്പിക്കണമെന്ന്  നോർക്ക റൂട്ടസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ www.norkaroots.org ലും ടോൾഫ്രീ നമ്പറായ 1800 425 3939 (ഇൻഡ്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.