മോദി അധികാരത്തിലെത്തിയത് വിഷലിപ്തമായ പ്രചാരണത്തിലൂടെ: രാഹുല്‍ ഗാന്ധി

Posted on: June 8, 2019 12:17 pm | Last updated: June 8, 2019 at 6:58 pm
കൽപറ്റയിൽ എത്തിയ രാഹുൽ ഗാന്ധി ജനങ്ങളിൽ നിന്ന് നിവേദനം സ്വീകരിക്കുന്നു

കല്‍പറ്റ: വിഷലിപ്തമായ പ്രചാരണത്തിലൂടെയാണ് നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറിയത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കള്ളങ്ങള്‍ പറഞ്ഞാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിദ്വേഷവും പകയും വളര്‍ത്തി ജനങ്ങളെ വിഭജിക്കാന്‍ മോദി ശ്രമിച്ചുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. വയനാട്ടിലെത്തിയ രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സ്‌നേഹവും സത്യവുമാണ് കോണ്‍ഗ്രസിന്റെ നയം. വയനാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വയനാട്ടിലെ ഓരോരുത്തര്‍ക്കുമായി എന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നുന്നു. നിങ്ങളുടെ പരാതികള്‍ എന്നോട് പറയാം. അത് പരിഹരിക്കുകയാണ് എന്റെ ദൗത്യം – രാഹുല്‍ പറഞ്ഞു.

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ ഇന്നലെയാണ് രാഹുല്‍ മണ്ഡലത്തില്‍ സന്ദര്‍ശനത്തിന് എത്തിയത്. വയനാട് മണ്ഡലത്തില്‍പെട്ട നിലമ്പൂര്‍, കാളികാവ്, അരീക്കോട് എന്നിവിടങ്ങളില്‍ അദ്ദേഹം വെള്ളിയാഴ്ച റോഡ് ഷോ നടത്തിയിരുന്നു. കനത്ത മഴക്കിടയിലും നിരവധി പേരാണ് രാഹുലിനെ കാണാന്‍ വിവിധ സ്ഥലങ്ങളില്‍ തടിച്ചുകൂടിയിരുന്നത്. ഇന്ന് വയനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ രാഹുല്‍ റോഡ് ഷോ നടത്തുന്നുണ്ട്.