നീറ്റ് കഴിഞ്ഞവർക്ക് കരിയർ കൗൺസലിംഗ് നാളെ

Posted on: June 8, 2019 9:50 am | Last updated: June 8, 2019 at 9:50 am


കൊല്ലം: ഈ വർഷത്തെ നീറ്റ് പരീക്ഷ കഴിഞ്ഞവർക്ക് കരിയർ കൗൺസലിംഗ് സംഘടിപ്പിക്കുന്നു. വിസ്ഡം എജ്യൂക്കേഷനൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ മർകസ് നോളജ് സിറ്റിയുമായി സഹകരിച്ച് നാളെ ഉച്ചക്ക്ശേഷം രണ്ടിന് കൊല്ലം ചിന്നക്കട പ്രസ് ക്ലബ് ഹാളിൽ നടക്കും.
നീറ്റ് പരീക്ഷ കഴിഞ്ഞവർക്കും മെഡിക്കൽ പഠനം ആഗ്രഹിക്കുന്ന പ്ലസ്ടു സയൻസ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: 8735 001122.