Connect with us

Gulf

പതിനാറുകാരന്‍ ഓടിച്ച കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

Published

|

Last Updated

റാസ് അല്‍ ഖൈമ: സ്വദേശി കൗമാരക്കാരന്‍ ഓടിച്ച കാറിടിച്ച് മധ്യവയസ്‌കന്‍ മരണപ്പെട്ടു. റാസ് അല്‍ ഖൈമയിലെ അല്‍ അരീബീ റോഡില്‍ പെരുന്നാള്‍ രാവിലായിരുന്നു അപകടമെന്ന് റാക് പോലീസ് അറിയിച്ചു.
16 വയസുള്ള സ്വദേശി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. നിയമപരമായ പ്രായം തികയാത്തതിനാല്‍ ഇയാള്‍ക്ക് ലൈസന്‍സ് ലഭിച്ചിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ 50കാരനെ സഖര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പേ ഇയാള്‍ മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഒമാന്‍ സ്വദേശിയാണ് മരിച്ചത്. അപകടം നടന്ന ഉടനെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട ഡ്രൈവര്‍ പിന്നീട് പോലീസില്‍ കീഴടങ്ങി.

പോലീസിന്റെ ഭാഗത്ത് നിന്ന് നിരന്തരം ബോധവത്കരണങ്ങളും മുന്നറിയിപ്പുമുണ്ടായിട്ടും കൗമാരക്കാരും ലൈസന്‍സില്ലാത്തവരുമായ മക്കള്‍ക്ക് വാഹനമോടിക്കാല്‍ നല്‍കുന്ന രക്ഷിതാക്കള്‍ ഇത്തരം സംഭവങ്ങളില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് അല്‍ മഅ്മൂറ പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ വലീദ് കന്‍ഫശ് മുന്നറിയിപ്പ് നല്‍കി.
രക്ഷിതാക്കളുടെ അശ്രദ്ധയാണ് ഇത്തരം അകപടങ്ങള്‍ക്ക് കാരണമെന്നും കേണല്‍ കന്‍ഫശ് ചൂണ്ടിക്കാട്ടി. മരണപ്പെട്ടയാളുടെ കുടുംബത്തിന് റാക് പോലീസ് അനുശോചനമറിയിച്ചു.