ഭൂതത്താന്‍കെട്ട് ജല സംഭരണിയുടെ ഷട്ടറുകള്‍ തുറക്കും; പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

Posted on: June 7, 2019 7:07 pm | Last updated: June 7, 2019 at 9:58 pm

കൊച്ചി: കാലവര്‍ഷം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ജല സംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കാമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഷട്ടറുകള്‍ തുറക്കുന്നതിനെത്തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ജൂണ്‍ ഏഴ് മുതല്‍ 11വരെ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.